മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു; നാലാമന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു

ലഖ്നൗ: മൂന്നു പുരുഷന്മാര്‍ ചേര്‍ന്ന് യുവതി തട്ടിയെടുത്ത് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ഉന്നാവിയിലാണ് നാടിനെ സംഭവം. മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലാമന്‍ തന്നെയാണ് പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയായിരുന്നു.

അതേസമയം സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍, ആകാശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വീഡിയോയുടെ ഉറവിടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും നോര്‍ത്ത് ഉന്നാവ് എസ്.പി അനൂപ് സിങ് പറഞ്ഞു.

യുവതിയെ അവരുടെ വീട്ടില്‍നിന്നും അക്രമികള്‍ വലിച്ചിഴച്ചു കൊണ്ടുവന്നതെന്നാണ് വീഡിയൊ സൂചിപ്പിക്കുന്നത്. യുവതിയെ ബലമായി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ, വിട്ടയക്കണേയെന്ന് യുവതി കരഞ്ഞ് അപേക്ഷിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.