കോഴിക്കോട്ടേക്ക് വരികയായിരുന്ന കുടുംബം നിസാമാബാദില്‍ അപകടത്തില്‍പ്പെട്ടു- മൂന്നു പേര്‍ മരിച്ചു

ഹൈദരാബാദ്: ബിഹാറില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ട് നാലു പേര്‍ മരിച്ചു. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, ഒന്നര വയസ്സുള്ള മകള്‍ അനാലിയ, ഡ്രൈവര്‍ മംഗ്ലൂരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്.

അനീഷിന്റെ ഭാര്യയും മൂത്ത മകളും ഗുരുതരപരിക്കുകളോടെ ആശുപത്രിയിലാണ്. ഇവര്‍ കാറിന്റെ പിന്‍സീറ്റിലാണ് ഉണ്ടായിരുന്നത്. ബിഹാര്‍ വാസ്ലിഗഞ്ചില്‍ സെന്റ് തെരേസാസ് സ്‌കൂളില്‍ അധ്യാപകനാണ് അനീഷ്. ഇവര്‍ സഞ്ചരിച്ച കാര്‍ നിസാമാബാദില്‍ വച്ച് ട്രക്കിന് പുറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ മൂന്നിനാണ് അപടകമുണ്ടായത്.