കൊറ്റമ്പത്തൂരിലെ കാട്ടുതീ; മൂന്ന് വനപാലകര്‍ വെന്തുമരിച്ചു

തൃശൂര്‍: ജില്ലാ അതിര്‍ത്തിയില്‍ വന്‍ കാത്തു തീ. കാട്ടുതീ അണയ്ക്കുന്നതിനിടെ മൂന്ന് വനപാലകര്‍ വെന്തുമരിച്ചു. വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരനും െ്രെടബല്‍ വാച്ചറുമായ കെ.വി. ദിവാകരന്‍(43), താത്കാലിക ഫയര്‍ വാച്ചര്‍ എരുമപ്പെട്ടി കുമരനെല്ലൂര്‍ കൊടുമ്പ് എടവണ വളപ്പില്‍വീട്ടില്‍ എം.കെ. വേലായുധന്‍(55) താത്കാലിക ഫയര്‍ വാച്ചര്‍ കുമരനെല്ലൂര്‍ കൊടുമ്പ് വട്ടപ്പറമ്പില്‍ വീട്ടില്‍ വി.എ. ശങ്കരന്‍ (46) എന്നിവരാണ് മരിച്ചത്.

തൃശൂര്‍ ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ ദേശമംഗലം കൊറ്റമ്പത്തൂരിലാണ് ഇന്നലെ ഉച്ചയോടെ തീപടര്‍ന്നത്. സ്വകാര്യ സ്ഥലത്തെ അക്കേഷ്യത്തോട്ടത്തിലാണ് തീ പടര്‍ന്നിരിക്കുന്നത്. വിവരമറിഞ്ഞ് 10ഓളം വനപാലകര്‍ സ്ഥലത്തെത്തി. തീ അണയ്ക്കുന്നതിനിടയില്‍ പൊള്ളലേല്‍ക്കുകയായിരുന്നു. ഫോറസ്റ്റ് ഡിവിഷനിലെ താത്കാലിക ജീവനക്കാരാണ് മരിച്ചവര്‍. തീ പടര്‍ന്ന പ്രദേശത്തെ വനമേഖലയുടെ ചുമതല ഇവര്‍ക്കാണുണ്ടായിരുന്നത്. എരുമപ്പട്ടി സ്വദേശിയാണ് മരിച്ച വേലായുധന്‍. കൊടമ്പ് സ്വദേശിയാണ് ദിവാകരന്‍. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ശങ്കരന്‍ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത്.

2018 മാര്‍ച്ചില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കൊരങ്ങിണിയില്‍ കാട്ടുതീയില്‍പ്പെട്ട് 23 പേര്‍ മരിച്ചശേഷം രാജ്യത്ത് ആദ്യമായാണ് കാട്ടുതീയില്‍പ്പെട്ട് ആളുകള്‍ മരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള മരണം.

SHARE