നാട്ടിലേക്ക് ടിക്കറ്റെടുത്ത് കാത്തിരുന്നയാള്‍ ഉള്‍പ്പടെ മൂന്ന് മലയാളികള്‍ ഗള്‍ഫില്‍ മരിച്ചു

റിയാദ്: മൂന്ന് മലയാളികള്‍ ഗള്‍ഫില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി സുമേഷ് സുന്ദരേശന്‍ (52), കൊടുവള്ളി കിഴക്കോത്ത് സ്വദേശി പുയ്യപ്പറ്റ മുഹമ്മദ് ബഷീര്‍ (50), കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശി സുനീഷ് മുണ്ടച്ചാലില്‍ (59) എന്നിവരാണ് മരിച്ചത്.

സുമേഷ് സുന്ദരേശനെ അല്‍ഹസയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊവിഡ് പരിശോധനാ ഫലം വന്നതിനുശേഷമേ മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിരുമാനം എടുക്കുകയുള്ളൂ. മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ നടുന്നുവരുന്നു.

കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷീര്‍ ഇന്ന് ഉച്ചക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുന്നതിനിടയിലാണ് മരണം കവര്‍ന്നത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
യാദിലെ കൊബൂഫിയ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ അയമ്മദ് കുട്ടി ഹാജി, മാതാവ്: ചെറിയ ഫാത്തിമ, ഭാര്യ: സൗദ, മക്കള്‍: മുഹമ്മദ് ആദില്‍, മുഹമ്മദ് ശാമില്‍, ലിയ ഫാത്തിമ.

സുനീഷ് മുണ്ടച്ചാലില്‍ റിയാദ് കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ സഹബ യൂണിറ്റംഗമാണ്. കമ്പനിയിലെ താമസ സ്ഥലത്ത് വച്ചായിരുന്നു ഹൃദയാഘാതമുണ്ടായത്. അടുത്തമാസം മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. 29 വര്‍ഷമായി അല്‍ അഖ്വേന്‍ കോഴികന്പനിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. കണ്ണൂര്‍ പറശ്ശിനിക്കടവ് പുതിയപുരയില്‍ ചന്ദ്രശേഖരന്‍നാരായണി ദമ്പതികളുടെ മകനാണ്. ജൂലാ സുനീഷാണ് ഭാര്യ. മകള്‍ മാളവിക.

SHARE