ആലപ്പുഴയില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തോട്ടപ്പള്ളി കല്‍പ്പകവാടിക്കു സമീപത്താണ് അപകടമുണ്ടായത്.

കരുനാഗപ്പള്ളി സ്വദേശി ബാബു (48), മക്കളായ അഭിജിത്ത് (18), അമര്‍ജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിക്കു പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.

ബാബുവും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്.

SHARE