ലോക്ക്ഡൗണ്‍ കാലത്തും ബാറുകള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍; അനുമതി വയനാട്ടില്‍

കല്‍പറ്റ: ലോക്കഡൗണ്‍ കാലത്തും വയനാട്ടില്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍. മൂന്ന് ബാറുകള്‍ക്കാണ് അനുമതി നല്‍കിയത്. സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ടും കല്‍പറ്റയില്‍ ഒരു ബാറുമാണ് അനുവദിച്ചത്. ലോക്ക് ഡൗണിന് ശേഷം ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

വയനാട്ടില്‍ ഇതോടെ മൊത്തം ബാറുകള്‍ ഒമ്പതാകും. മാനന്തവാടിയില്‍ രണ്ടും, കല്‍പ്പറ്റ, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, വടുവഞ്ചാല്‍ എന്നിവിടങ്ങളില്‍ ഓരോ ബാറുകളുമാണ് നിലവില്‍ ഉള്ളത്. ബെവറേജസ് കോര്‍പറേഷന്റെ അഞ്ച് വിദേശ മദ്യശാലകളും വയനാട്ടിലുണ്ട്.

SHARE