ട്രെയിന്‍ ടിക്കറ്റിനായി തടിച്ചുകൂടിയത് ആയിരങ്ങള്‍; ഒന്നും ചെയ്യാനാവാതെ അധികൃതര്‍

രാജ്യം നാലാം ഘട്ട ലോക്ക്ഡൗണിലെത്തിനില്‍ക്കുവമ്പോഴും ഗ്രാമങ്ങളിലടക്കം കോവിഡ് വ്യാപിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന ലോക്ക്ഡൗണില്‍ കുടങ്ങിയ കുടിയേറ്റ തൊഴിലാളികളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരക്കാന്‍ ഇനിയും പ്രയാസപ്പെടുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ലോക്ക്ഡൗണ് അതിന്റെ നാലാം ഘട്ടത്തിലെത്തിയിട്ടും ഷ്രാമിക് സ്പെഷ്യല്‍ ട്രെയിനുകളില്‍ യാത്രചെയ്യാനായി രജിസ്റ്റര്‍ നടപടി പൂര്‍ത്തിയാക്കുന്നതിനായി രാജ്യത്തിന്റെ വിവിധ മേഖലകളിലായി പതിനായിരങ്ങളാണ് തടി്ച്ചുകൂടിയത്.
തിങ്കളാഴ്ച ഗാസിയാബാദില്‍ തടിച്ചുകൂടിയ ആളുകളുടെ വീഡിയോ ഞെട്ടിപ്പിക്കുന്നതാണ്. വീടുകളിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിയ ആയിരക്കണക്കിന് തൊഴിലാളികളാണ് ഗാസിയാബാദിലെ രാംലീല മൈതാനത്ത് തടിച്ചുകൂടിയത്. കൊറോണ പകര്‍ച്ചവ്യാധി മൂലം നടപ്പാക്കിയ ലോക്ക്ഡൗണ്‍ നിയമങ്ങളും സാമൂഹിക അകലവുമെല്ലാം കാറ്റില്‍പറത്തിയാണ് ആളുകള്‍ ഷ്രാമിക് സ്പെഷ്യല്‍ ട്രെയിനുകളുടെ രജിസ്റ്ററിനായി കൂടിയത്. പൊലീസും ഉദ്യോഗസ്ഥരും തൊഴിലാളികളും ഇടപഴകുന്ന ദൃശ്യങ്ങളില്‍ അവിടത്തെ അണുബാധ പടരാനുള്ള സാധ്യത തുറന്നുകാട്ടുന്നതാണ്.

മൂന്ന് പ്രത്യേക ട്രെയിനുകളാണ് ഉത്തര്‍പ്രദേശിലെ വിവിധ പ്രദേശങ്ങളിലേക്ക് പ്രഖ്യാപിച്ചത്. ഇതിന് രജിസ്റ്റര്‍ ചെയ്യാനായി രാംലീല മൈതാനത്ത് ആളുകള്‍ തടിച്ചുകൂടിയതോടെ പോലീസുകാര്‍ക്ക് പോലും കൈകാര്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി.

അതേസമയം, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിന് പുറത്ത് കുടിയേറ്റ തൊഴിലാളികള്‍ നീണ്ട വരിയാണ് രൂപപ്പെട്ടത്. ബിഹാറിലെ കതിഹാര്‍, സമസ്തിപൂര്‍, കിഷന്‍ഗഞ്ച് എന്നിവിടങ്ങളിലേക്കാണ് മുബൈയില്‍ നിന്നും ‘ശ്രാമിക് സ്പെഷ്യല്‍’ ട്രെയിനുകളുള്ളത്.