തൂത്തുക്കുടി വെടിവെപ്പ്: പൊലീസ് സമര്‍പ്പിച്ചത് വ്യാജ റിപ്പോര്‍ട്ട്

തൂത്തുക്കുടി: തൂത്തുക്കുടി വെടിവെപ്പ് സംബന്ധിച്ച് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജ റിപ്പോര്‍ട്ട്. ദൃക്‌സാക്ഷി വിവരങ്ങളും തെളിവുകളും പൂര്‍ണമായും അവഗണിച്ചാണ് പൊലീസ് തെറ്റായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്തതിന് പൊലീസ് 13 പേരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ വെടിയുതിര്‍ത്തത് ഒമ്പതു പേര്‍ കലക്ട്രേറ്റിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ സംഭവവുമായി നേരിട്ട് ബന്ധമില്ലാതിരുന്നിട്ടും ഒന്നര കിലോമീറ്റര്‍ അകലെ നിന്നവര്‍ക്കു വരെ ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇതിന് കൃത്യമായ സാക്ഷികളുമുണ്ട്. എന്നാല്‍ ഇതൊന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

SHARE