തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പ്രതിയായ എസ്.ഐ കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിലെ പ്രതിയായ എസ്.ഐ. കൊവിഡ് ബാധിച്ച് മരിച്ചു. എസ്‌ഐ പാല്‍തുറൈയാണ് മരിച്ചത്. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് കട തുറന്നുവെന്ന കാരണത്താല്‍ ജൂണ്‍ 19ന് അറസ്റ്റ് ചെയ്യപ്പെട്ട ജയരാജ്, മകന്‍ ബെന്നിക്‌സ് എന്നിവര്‍ പൊലീസ് കസ്റ്റഡിലിരിക്കെ മരിക്കുകയായിരുന്നു.

ലോക്ക് ഡൗണ്‍ ലംഘിച്ച് കടകള്‍ തുറന്നുവെന്നാരോപിച്ച് പി ജയരാജിനേയും മകന്‍ ബെന്നിക്‌സിനേും കസ്റ്റഡിയില്‍ എടുത്ത സാത്താന്‍കുളം പൊലീസ് ക്രൂര മര്‍ദനത്തിന് ഇരയാക്കിയെന്നാണ് കേസ്. റിമാന്‍ഡ് ചെയ്ത് ജയിലിലെത്തിയ ഇരുവരേയും ആരോഗ്യനില വഷളായതോടെ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു. സംഭവം തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. സംഭവത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

നിലവില്‍ കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്.

SHARE