കോട്ടയത്ത് തോമസ് ചാഴികാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് തോമസ് ചാഴികാടനെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കെ എം മാണി വാര്‍ത്താക്കുറിപ്പിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിക്കുള്ളില്‍ നടത്തിയ ചര്‍ച്ചയില്‍ മണ്ഡലത്തിനുള്ളില്‍ നിന്നുമൊരാള്‍ വേണമെന്ന ആവശ്യത്തിന്റെ പുറത്താണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് തോമസ് ചാഴികാടന്‍ പ്രതികരിച്ചു.

ഒരു പാര്‍ട്ടിയാക്കുമ്പോള്‍ പല ദിന്നാഭിപ്രായങ്ങളും ഉണ്ടാവും. നിലവിലെ സാഹചര്യങ്ങള്‍ പിജെ ജോസഫ് മനസ്സിലാക്കി എന്നാണ് വിശ്വസിക്കുന്നത്. തന്റെ സ്ഥാനാര്‍ഥിത്വം കൊണ്ട് പാര്‍ട്ടിക്കുള്ളില്‍ യാതൊരു വിധ പൊട്ടിത്തെറികളോ പ്രശ്‌നങ്ങളോ ഉണ്ടാവില്ലന്നും തോമസ് ചാഴ്കാടന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫും ഒറ്റക്കെട്ടയി മുന്നോട്ടുപോകും. പി.ജെ ജോസഫിന്റെ പൂര്‍ണ്ണ പിന്തുണയോടെയാവും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തന്റെ മുന്നോട്ട് പോക്കെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു.