തോമസ് ചാണ്ടിക്കും അന്‍വറിനുമെതിരെ നടപടിയുണ്ടായേക്കും

ഭൂമികൈയേറ്റത്തില്‍ ആരോപണ വിധേയരായ മന്ത്ര തോമസ് ചാണ്ടി, പി.വി അന്‍വര്‍ എം എല്‍ എ എന്നിവര്‍ക്കെതിരായ കുറ്റം തെളിയക്കപ്പെട്ടാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇരുവര്‍ക്കുമെതിരെ നടത്തിയ പ്രാദമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചെന്നും അത് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ഇരുജില്ലകളിലേയും കലക്ടര്‍മാരോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിഷയത്തില്‍ മുന്‍വിധികളില്ല. കൈയേറ്റം തെളിഞ്ഞാല്‍ നടപടി സ്വീകരിക്കും. റവന്യൂ മന്ത്രി വ്യക്തമാക്കി.

ആരോപണ വിധേയരായ മന്ത്രിയേയും എം എല്‍ എ യും പൂര്‍ണ്ണമായി സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ സി.പി.ഐ ഒന്നും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

SHARE