
തൊടുപുഴ: തൊടുപുഴയിലെ രാഷ്ട്രീയ നേതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് കേരളം. ഈ രാഷ്ട്രീയ പ്രവര്ത്തകന് കേരളത്തിലങ്ങളോമിങ്ങോളം സഞ്ചരിച്ചിട്ടുണ്ടെന്നാണ് വിവരം. അതനിയമസഭാ മന്ദിരത്തിലും മറ്റും ഇയാള്‍ സന്ദര്‍ശനം നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. സകലകോണില് നിന്നും വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ കോവിഡ് ബാധിതന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് ഇക്കാര്യത്തില്‍ വലിയ മനോവേദനയുണ്ടെന്ന് കോവിഡ് ബാധിതന് പറഞ്ഞു.
ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. എന്റെ രോഗത്തേക്കാള്‍ ഉപരി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ എനിക്കു വലിയ വേദനയും ദുഃഖവുമുണ്ടെന്ന് കോവിഡ് ബാധിതന് പറഞ്ഞു. ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്‍ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുന്‍കരുതലെടുക്കാനും തയാറാകണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു. ഞാന്‍ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ എനിക്ക് ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്‍ക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്.
പലപ്പോഴും ദിവസം 150200 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ സ്നേഹിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്‍ ഇതിലുള്‍പ്പെടുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.