തൊടുപുഴയിലെ കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. വിദഗ്ധ സംഘത്തിന്റെ നിര്‍ദേശ പ്രകാരം വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയാണ്. കേസില്‍ അറസ്റ്റിലായ അരുണ്‍ ആനന്ദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം കുട്ടിയുടെ അച്ഛന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി പറയാറായിട്ടില്ലന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം ഇന്നലെ വിലയിരുത്തിയിരുന്നു.