തിത്‌ലി ചുഴലിക്കാറ്റ്: കേരളത്തില്‍ വൈദ്യൂതി നിയന്ത്രണം

തിത്‌ലി ചുഴലിക്കാറ്റില്‍ ലൈനുകള്‍ തകരാറായത് മൂലം കേരളത്തില്‍ വ്യാഴാഴ്ച രാത്രി വൈദ്യുതി നിയന്ത്രണമുണ്ടാകും. 20 മിനിട്ടാവും വൈദ്യുതി നിയന്ത്രണം.ഒഡിഷ, ആന്ധ്രാ തീരപ്രദേശങ്ങളില്‍ നാശംവിതച്ച കാറ്റില്‍ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തഃസംസ്ഥാന ലൈനുകള്‍ തകരാറിലായി.

കേരളത്തിന് ലഭ്യമാക്കേണ്ട വൈദ്യുതിയില്‍ 500 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. വൈകുന്നേരം ആറ് മുതല്‍ പത്ത് വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഒഡീഷയിലെ ഗഞ്ജം, ഗജപതി ജില്ലകളിലെ വൈദ്യുതി ബന്ധവും ഗതാഗത സംവിധാവും പൂര്‍ണ്ണമായി താറുമാറായി.നൂറു കണക്കിന് വൈദ്യുതി പോസ്റ്റുകള്‍ നിലംപതിച്ചു.ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായി.

SHARE