“ക്ലീന്‍ ചിറ്റ്” നല്‍കാന്‍ ഇതൊരു ക്രിമിനല്‍ കേസല്ല; റഫാല്‍ ജഡ്ജ്‌മെന്റ് ഷീറ്റ് പങ്കുവെച്ച് കോണ്‍ഗ്രസ്

റഫാലില്‍ സുപ്രീം കോടതി നടത്തിയ വിധിയുടെ മുഴുവന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് കോണ്‍ഗ്രസ്. കേസ് സംബന്ധിച്ച് മുഴുവന്‍ അറിയാതെ ബിജെപി തെറ്റിദ്ധാരണ പരത്തുന്നതിന് മറുപടിയായാണ് കോണ്‍ഗ്രസ് കോടതി വിധിയുടെ വിവരങ്ങള്‍ പൂര്‍ണ്ണമായി പുറത്തുവിട്ടത്.

ബിജെപിക്കും മോദിക്കും ക്ലീന്‍ ചിറ്റ് നല്‍കാന്‍ ഇതൊരു ക്രിമിനല്‍ ഹര്‍ജി അല്ല എന്ന് വ്യക്തമാക്കി ട്വിറ്ററിലൂടെയാണ് വിധി രേഖ കോണ്‍ഗ്രസ് പുറത്തുവിട്ടത്. റഫാല്‍ അഴിമതിയില്‍ മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരം കിട്ടാതെ നില്‍ക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

“മാധ്യമങ്ങള്‍ക്കും ബി.ജെ.പിക്കും, തെറ്റിദ്ധാരണ പരത്തുന്നതിനുമുമ്പ് ദയവായി കോടതി വിധി വായിക്കുക. ‘ക്ലീന്‍ ചിറ്റ്’ നല്‍കാന്‍ ഇത് ഒരു ക്രിമിനല്‍ ഹര്‍ജി അല്ല, കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

റഫാല്‍ ജഡ്ജ്‌മെന്റ് പൂര്‍ണ്ണരൂപത്തില്‍ വായിക്കാം…
395672964-Rafale-judgement-by-Supreme-Court

395672964-Rafale-judgement-by-Supreme-Court

Rafale-judgement-by-Supreme-Court