ന്യൂഡല്‍ഹി: സ്പീക്ക് അപ്പ് ഇന്ത്യക്കും ലോക്ക്ഡൗണ്‍ ഗ്രാഫിങിനും പിന്നാലെ മോദി സര്‍ക്കാറിന്റെ ഭരണപരാജയത്തിനെതിയുള്ള റോസ്റ്റിങ് തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്കും ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍ക്കും പണം നേരിട്ട് കൈമാറാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുറന്നടിച്ചു. ഇത് രണ്ടാം നോട്ട് നിരോധനമാണെന്ന് കുറിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.
രാജ്യത്തെ കോവിഡ് അണ്ലോക്കിങില് നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടു്ന്ന ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. നിലവിലെ സ്ഥിതിഗതികള്‍ക്ക് മാറ്റം വരുത്താന്‍ രാജ്യത്ത് ന്യായ് പദ്ധതി നടപ്പാക്കണമെന്നും രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് 10,000 രൂപവീതം ഉടന്‍ നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് പര്യാപ്തമായ സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ ലോക്ഡൗണ്‍ പരാജയമായിരുന്നുവെന്ന് ഗ്രാഫ് സഹിതം വിശദീകരിച്ച് കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി രംഗത്തെത്തയിരുന്നു. അഞ്ചു രാജ്യങ്ങളെ ലോക്ഡൗണുമായി താരതമ്യപ്പെടുത്തുന്ന ഗ്രാഫില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്ഡൗണിനുശേഷം രോഗബാധിതരുടെ എണ്ണത്തില്‍ കുറവുവരുകയായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് കേസുകളുടെ എണ്ണം വര്‍ധിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി.
കൊവിഡ് കാലത്ത് രാജ്യം ദുരിതജീവിതം നയിക്കുമ്പോള്‍ ജനങ്ങളോട് നേരിട്ട് ഇടപെടുന്ന നീക്കങ്ങളുമായി കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സജീവമാണ്. സോഷ്യല്‍ മീഡിയല്‍ നേരത്തെ വളരെ പുറകിലായിരുന്നു കോണ്‍ഗ്രസ് ഈ കൊവിഡ് കാലത്ത് കേന്ദ്രസര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സജീവമാവുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.
കൊവിഡ് കാലത്ത് വിവിധ മേഖലകളിലെ പ്രമുഖരുമായി മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസാരിച്ചത് 7.5 കോടി ജനങ്ങളിലേക്കാണ് എത്തിയത്. ‘കഴിഞ്ഞ മൂന്ന് മാസത്തിനിടെ 250ലധികം വിര്‍ച്വല്‍ യോഗങ്ങളാണ് നടത്തിയത്. ഇത് പാര്‍ട്ടിയെ മുന്നോട്ട് പോവാന്‍ സഹായിച്ചിട്ടുണ്ട്. ‘സ്പീക്ക് അപ് ഇന്ത്യ’ എന്ന കോണ്‍ഗ്രസ് പ്രചരണം 20 കോടി ജനങ്ങളിലേക്കാണ് എത്തിയത്. മുതിര്‍ന്ന സാമ്പത്തിക വിദഗ്ദരുമായും മറ്റ് വിദഗ്ദരുമായും രാഹുല്‍ ഗാന്ധി നടത്തിയ അഭിമുഖങ്ങള്‍ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ 7.5 കോടി പേരാണ് കണ്ടത്. ബി.ജെ.പിയുടേതിനെ പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ക്ക് 30 ശതമാനം എന്‍ഗേജ്മെന്റ് കൂടുതലാണ് ഇപ്പോഴുള്ളത്.