സെല്ലുകളില്‍ നിന്നെന്നപോലെ ആളുകള്‍ വെള്ളത്തിനും ബിസ്‌കറ്റിനുമായി കൈനീട്ടുന്നു; യുപിയിലെ ക്വാറന്റൈന്‍ കാഴ്ച വിവാദമാവുന്നു

ആഗ്ര: പൂട്ടിയിട്ടിരിക്കുന്ന സെല്‍മുറിയില്‍ കൂട്ടമായി കഴിയുന്ന ആളുകള്‍ ഗേറ്റിന് ഗൈറ്റിലൂടെ വെള്ളിനും ബിസ്‌കറ്റിനുമായി കൈനീട്ടുന്നു നീട്ടുന്ന വീഡിയോ വിവാദമാവു്ന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഒരു ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിപ്പോള്‍ പുറത്തായിരിക്കുന്നത്.

സെല്ലിന് പുറത്തായി നിലത്ത് കൊണ്ടുവക്കുന്ന വെള്ളവും ചായയും ബിസ്‌ക്കറ്റും എടുക്കാനായി ആളുകള്‍ കൂട്ടമായി കൈകള്‍ നീ്ട്ടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഇതോടെ ഉത്തര്‍പ്രദേശില്‍ ഐസൊലേറ്റ് ചെയ്യുന്ന ജനങ്ങളുടെ അവസ്ഥയാണ് പുറത്തായിരിക്കുന്നത്. ഒരു തരത്തിലുമുള്ള സാമൂഹിക അകലവും പാലിക്കാതെയാണ് ആളുകളെ മുറികളില്‍ പൂട്ടിയിട്ടിരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്താമാണ്. സുരക്ഷാ കവചങ്ങളണിഞ്ഞ ഒരാള്‍ ബിസ്‌ക്കറ്റ് പൊതികള്‍ വലിച്ചറിയുന്നു. അത് എത്തിപ്പിടിക്കാനായി കൂട്ടുമായി നീളുന്ന കൈകള്‍. ഗേറ്റിന് പുറത്ത് വെള്ളക്കുപ്പികളും മറ്റും ആളുകള്‍ കൈനീട്ടി എടുക്കുന്നതും വീഡിയോയില്‍ കാണാം.

ഐസൊലേറ്റ് ചെയ്യുന്ന ജനങ്ങളുടെ അവസ്ഥ ഇതാണെന്നും വൈറസ് പരിശോധന നടത്തുമെന്നാണ് പറഞ്ഞതെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ലെന്നും ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിന്നും പരാതി ഉയരുന്നുണ്ട്്. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ട സജ്ജീകരണങ്ങള്‍ പോലും കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശമാണ് ആഗ്ര. ഇവിടെ നിന്നാണ് ഭീതിപ്പെടുത്തു ഈ ദൃശ്യങ്ങള്‍ പുറത്തു വരുന്നത്. നേരത്തെ മടങ്ങിയെത്തിയ തൊഴിലാളികളുടെ മേല്‍ കീടനാശിനി തളിച്ച സംഭവവും ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തായിരുന്നു.

അതിനിടെ കൊറോണ വൈറസ് പ്രതിരോധത്തില്‍ മാതൃകാ തന്ത്രം വികസിപ്പിച്ച രാജസ്ഥാനിലെ ഭില്‍വാരയ്ക്കൊപ്പം ഉത്തര്‍പ്രദേശിലെ ആഗ്രയെ കഴിഞ്ഞ ദിവസം കേന്ദ്ര പ്രശംസിച്ചിരുന്നു. ആഗ്ര മോഡലിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനെ ആരോഗ്യ മന്ത്രാലയ വക്താവ് ലാവ് അഗര്‍വാളും ഏപ്രില്‍ 11 ന് പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് -19 കേസുകളുടെ എണ്ണം തുടര്‍ച്ചയായി ഉയരുന്നതിനാണ് ആഗ്ര പിന്നീട് സാക്ഷ്യം വഹിച്ചത്.