പൊലീസിലെ കള്ളവോട്ട്: നടപടിയെടുക്കാത്തത് ജനാധിപത്യ വിരുദ്ധമെന്ന് തിരുവഞ്ചൂര്‍

കോഴിക്കോട്: പൊലീസിലെ കള്ളവോട്ട് വിഷയത്തില്‍ പ്രതികരണവുമായി മുന്‍ ആഭ്യന്ത്ര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിഷയത്തില്‍ നടപടിയെടുക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

നടപടിയെടുക്കാത്തത് ജനാധിപത്യ വിരുദ്ധമാണ്. പ്രതികള്‍ക്കെതിരെ നടപടിയെടുക്കാതെ വിഷയം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി പോസ്റ്റുമാന്റെ പണിയാണ് ഡി.ജി.പി ചെയ്തതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കള്ളവോട്ടിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. കേസില്‍ എഫ്‌ഐആര്‍ ഇടാന്‍ പോലും ഡിജിപിക്ക് ധൈര്യമില്ലാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്നും തിരവഞ്ചൂര്‍ പറഞ്ഞു.

SHARE