തിരൂരില്‍ പൊലീസിനെ ഭയന്ന് പുഴയില്‍ ചാടിയ രണ്ടു യുവാക്കളില്‍ ഒരാളെ കാണാനില്ല

തിരൂര്‍: മലപ്പുറം തിരൂരില്‍ പൊലീസിനെ ഭയന്ന് പുഴയില്‍ ചാടിയ രണ്ടു യുവാക്കളില്‍ ഒരാളെ കാണാതായി. ശനിയാഴ്ച്ച രാവിലെയാണ് സംഭവം.

തിരൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. പൊലീസിനെ ഭയന്ന് മണലുമായി പോകുന്ന യുവാക്കള്‍ ചമ്രവട്ടത്തെ പുഴയിലേക്ക് ചാടിയെങ്കിലും ഒരാളെ രക്ഷിക്കാന്‍ കഴിഞ്ഞു. മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്. പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്.

അതിനിടെ, പൊലീസും നാട്ടുകാരും തമ്മില്‍ പ്രദേശത്ത് വാക്കേറ്റമുണ്ടായി. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

SHARE