തിരൂരില്‍ ഒരു കുടുംബത്തിലെ 10 പേര്‍ക്ക് കോവിഡ്

മലപ്പുറം: തിരൂര്‍ പുറത്തൂരില്‍ ഒരു കുടുംബത്തിലെ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബാംഗളൂരുവില്‍ ഒരുമിച്ച് താമസിച്ചിരുന്ന ഇവര്‍ നാട്ടിലെത്തിയതും ഒരുമിച്ചാണ്. നാല് പേര്‍ പുറത്തൂരിലും ആറുപേര്‍ തിരൂരിലും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

അതേസമയം, സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി. ഇന്നലെ കോഴിക്കോട് മരിച്ച രണ്ടുേപര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജിലെ ജനറല്‍ വാര്‍ഡില്‍ ചികില്‍സയിലിരിക്കെ മരിച്ച കാരപ്പറമ്പ് സ്വദേശി റുഖിയാബി, വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ് മരിച്ച പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ഇതര വിഭാഗത്തില്‍ ചികില്‍സയ്‌ക്കെത്തുന്നരില്‍ രോഗം വ്യാപിക്കുന്നതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സ്ഥിതി അതീവ ഗുരുതരമാണ്.

SHARE