മെസ്സിയുടെ നാട്ടില്‍ നിന്ന് പുതിയ മെസ്സി; സ്വന്തമാക്കാന്‍ മുന്‍നിര ടീമുകള്‍

പത്തൊമ്പതുകാരന്‍ തിയാഗോ അല്‍മാഡയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാവിഷയം. പുതിയ മെസ്സി എന്ന വിശേഷണവുമുള്ള താരം സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ നാട്ടുകാരനാണ്. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും ഈ യുവതാരത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

നിലവില്‍ അര്‍ജന്റീന ക്ലബ്ബായ വെലെസ് സര്‍സ്ഫീല്‍ഡിന്റെ താരമാണ് അല്‍മാഡ. ടീമിനായി ഈ സീസണില്‍ 25 മത്സരങ്ങള്‍ കളിച്ച താരം അഞ്ചു ഗോളുകള്‍ നേടുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. അര്‍ജന്റീന അണ്ടര്‍20 ടീമില്‍ ഏഴു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2019ലെ ലോകകപ്പില്‍ അര്‍ജന്റീനയുടെ ജഴ്‌സിയില്‍ മികച്ച പ്രകടനവും പുറത്തെടുത്തു.

SHARE