കശ്മീരില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന് ദേവേന്ദ്ര സിങ് ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നതെന്നും ലോക്സഭയിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.
ദേവേന്ദ്ര സിങ് ഭീകരരെ വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയ ആള് മാത്രമാണെന്ന് കരുതാനാവില്ല. സംഭവത്തില്‍ വ്യകത്മായ അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.ആരുടെ പ്രേരണയിലാണ് ദേവേന്ദ്ര സിങ് ഭീകരരെ ഡല്‍ഹിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത് എന്നകാര്യം വ്യക്തമാകേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സുര്‍ജേവാല പറഞ്ഞു.
പാര്‍ലമെന്റ് ആക്രമണ കേസിലെ ദേവീന്ദര്‍ സിങിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കശ്മീര്‍ ഐ.ജി വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദേവിന്ദര്‍ സിങ് തീവ്രവാദികള്‍ക്കൊപ്പം പിടിയിലായതോടെ അഫ്സല് ഗുരുവിന്റെ കത്തിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോളായിരുന്നു ഐജിയുടെ വിശദീകരണം.
നിരവധി സൈനിക വിരുദ്ധ നടപടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിങ്. എന്നാല്‍ ജമ്മുവിലേക്ക് സഞ്ചാരത്തിനിടെ തീവ്രവാദികളോടൊപ്പം കാറില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചെയ്തത് ഗുരുതരമായ കുറ്റമാണ്.
അതുകൊണ്ടാണ് അദ്ദേഹത്തെ തീവ്രവാദിയായി കണക്കാക്കുകയും എല്ലാ സുരക്ഷാ ഏജന്‍സികളും സംയുക്തമായി അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്യും, ഐജി വിജയ് കുമാര്‍ പറഞ്ഞു.
അതേസമയം, ഡി.എസ്.പി റാങ്കിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ദേവീന്ദര്‍ സിങിനെ ഭീകരര്‍ക്കൊപ്പം അറസ്റ്റു ചെയ്തതോടെ പ്രതിരോധത്തിലാകുന്നത് കേന്ദ്ര സര്‍ക്കാരാണ്. 2019 ആഗസ്ത് 15ന്, മോദി ഭരണത്തിനു കീഴിലാണ് ദേവീന്ദര്‍ സിങിന് രാഷ്ട്രപതിയുടെ ധീരതക്കുള്ള മെഡല്‍ ലഭിച്ചത്. സംസ്ഥാന സര്‍ക്കാറുകള്‍ ആണ് സാധാരണ ധീരതാ പുരസ്കാരത്തിനുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ശിപാര്‍ശ ചെയ്യാറ്. എന്നാല്‍ ജമ്മുകശ്മീര്‍ ഒരു വര്‍ഷത്തിലധികമായി രാഷ്ട്രപതി ഭരണത്തിനു കീഴിലാണ് എന്നതുകൊണ്ടുതന്നെ, സംസ്ഥാന സര്‍ക്കാറിന്റെ ചുമലില്‍ ചാരി ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനും രക്ഷപ്പെടാന്‍ കഴിയില്ല.
രാഷ്ട്രപതിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി ഒരു വര്‍ഷം തികയും മുമ്പെയാണ് ഭീകരര്‍ക്കൊപ്പം ദേവീന്ദര്‍ സിങ് പിടിയിലായിരിക്കുന്നത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തന്നെ കുരുക്കിയത് ദേവീന്ദര്‍ സിങ് ആണെന്ന്, വധശിക്ഷക്കു വിധേയനായ അഫ്സല് ഗുരു നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2013ല്‍ ജയിലില്‍നിന്നെഴുതിയ കത്തിലായിരുന്നു വെളിപ്പെടുത്തല്‍.
പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതികളില്‍ ഒരാള്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാനും ഡല്‍ഹിയില്‍ താമസ സൗകര്യം ഒരുക്കാനും തന്നെ നിര്‍ബന്ധിച്ചത് പൊലീസ് ഓഫീസറായ ദേവീന്ദര്‍ സിങ് ആണെന്നായിരുന്നു അഫ്സല് ഗുരുവിന്റെ വെളിപ്പെടുത്തല്‍. ഇതിനു പ്രത്യുപകാരമായിരുന്നോ അദ്ദേഹത്തിനുള്ള ധീരതാ പുരസ്കാരമെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
പല ഭീകര സംഘടനകളുമായി ബന്ധമുള്ളയാണ് ദേവീന്ദര്‍ സിങ് എന്ന ആരോപണവുമായി സി.പി.ഐ പി.ബി അംഗവും എം.പിയുമായ സുഭാഷിണി അലിയും രംഗത്തെത്തി. ഇയാളെ കൃത്യമായി ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരും. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയടക്കമുള്ള മെട്രോ നഗരങ്ങളില്‍ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെ ന്ന് മുന്നറിയിപ്പുണ്ടായിരുന്നു. കശ്മീര്‍ താഴ്വരയില് നിരവധി ഒളിത്താവളങ്ങള്‍ കഴിഞ്ഞ ദിവസം സുരക്ഷാ സേന തകര്‍ത്തിരുന്നു.