ഹൈദരാബാദ് നൈസാമിന്റെ രണ്ട് കിലോയുടെ സ്വര്‍ണ ചോറ്റുപാത്രം മോഷണം പോയി

ഹൈദരാബാദ്: പുരാനി ഹവേലിയിലെ നൈസാം മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന രണ്ടു കിലോയുടെ സ്വര്‍ണ ചോറ്റുപാത്രം മോഷണം പോയി. ഹൈദരാബാദിലെ അവസാന നൈസാം ഉപയോഗിച്ചിരുന്നതാണ് ഇത്. വജ്രങ്ങളും രത്‌നങ്ങളും പതിച്ച കപ്പ്, സോസര്‍, സ്പൂണ്‍ എന്നിവയും മോഷണം പോയിട്ടുണ്ട്.

ഞായറാഴ്ചയാണ് മോഷണം നടന്നതെന്ന് കരുതുന്നു. തിങ്കളാഴ്ച മ്യൂസിയം തുറന്നപ്പോഴാണ് ഇവ കാണാനില്ലെന്ന വിവരം അറിയുന്നത്. ഹൈദരാബാദ് സിറ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം മ്യൂസിയത്തിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

രണ്ടു കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ പാത്രമടക്കം മോഷണം പോയ സാധനങ്ങള്‍ക്ക് ഏകദേശം അമ്പതു കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്. മ്യൂസിയത്തിലെ വെന്റിലേറ്ററിലൂടെയാണ് മോഷ്ടാക്കള്‍ അകത്തു പ്രവേശിപ്പിച്ചത്. മ്യൂസിയവുമായി അടുത്ത ബന്ധമുള്ള ആരോ ആണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

SHARE