ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി നേടിയ വിജയത്തിന് പ്രാധാന്യമുണ്ടെന്നും ഇത് ഭാരതീയ ജനതാ പാര്‍ട്ടിക്കും അതിന്റെ വര്‍ഗീയ അജണ്ടയ്ക്കുമേറ്റ തിരിച്ചടിയാണെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് എംപി അധീര്‍ രഞ്ജന്‍ ചൗധരി.
ആം ആദ്മി പാര്‍ട്ടി മൂന്നാം തവണ അധികാരത്തില്‍ തിരിച്ചെത്തുമെന്നത് എല്ലാവര്ക്കും അറിയാമായിരുന്നു. കോണ്‍ഗ്രസിനേറ്റ പരാജയം ഒരു നല്ല സന്ദേശമല്ല നല്‍കുന്നതെന്നും ചൗധരി പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുടെ വിജയം വികസനത്തിന്റെ വിജയമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കിയിരുന്നു. കെജ്രിവാള് അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ പേരിലാണ് വോട്ട് ചോദിച്ചത്. സ്കൂളുകളുടെ നിലവാരം, പൊതുജനാരോഗ്യ സൗകര്യം, വൈദ്യുതി, ജലവിതരണം എന്നിവയാണ് അദ്ദേഹം ഉന്നിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അതേസമയം ബിജെപി എല്ലാ വര്‍ഗീയ അജണ്ടകളും ഇറക്കിയാണ് തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തിയത്. എന്നാല്‍ കെജരിവാള്‍ വികസന അജണ്ടകളാണ് പ്രഖ്യാപിച്ചത്. കെജരിവാള്‍ വിജയിച്ചാല്‍, അത് വികസനത്തിന്റെ വിജയമാണെന്നും ചൗധരി പറഞ്ഞു.
കെജരിവാളിനെ വിമര്‍ശിച്ച് ഡല്‍ഹിയില്‍ ബിജെപിക്ക് അവസരമൊരുക്കേണ്ടെന്ന തീരുമാനവും കോണ്‍ഗ്രസ് എടുത്തതായാണ് വിവരം. ബിജെപിയെ തോല്പിക്കാന് കോണ്‍ഗ്രസ് മനഃപൂര്‍വം വിട്ടുവീഴ്ച ചെയ്തതായി പാര്‍ട്ടിയുടെ രാജ്യസഭാ എംപി കെ.ടി.എസ് തുള്‍സിയും പറഞ്ഞിരുന്നു. ബിജെപിക്കെതിരായ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാന്‍ കോണ്‍ഗ്രസ് ചില ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് തുള്‍സി പറഞ്ഞു. നേരത്തെ വേണ്ടി വന്നാല്‍ എഎപിയുമായി സഖ്യമുണ്ടാക്കുമെന്ന് പിസി ചാക്കോയും പറഞ്ഞിരുന്നു.
ഡല്‍ഹിയില്‍ എല്ലാ എക്സിറ്റ് പോളുകളും ആം ആദ്മി പാര്‍ട്ടിയുടെ വിജയവും കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനവും പ്രവചിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതല്‍ പതിഞ്ഞ താളത്തിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തനം. അവസാനത്തെ രണ്ടു മൂന്നു ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ചില പൊതുയോഗങ്ങളില്‍ പ്രസംഗിച്ചതല്ലാതെ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും പ്രകടമായിരുന്നില്ല. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമുണ്ടായിരുന്നില്ല.