പ്രതീക്ഷയുടെ ചിറകിലേറി ഹോപ് പ്രോബ്; വിക്ഷേപണം ജൂലൈ 20ന്- ചരിത്രത്തിലേക്ക് കുതിച്ചു കയറാന്‍ യു.എ.ഇ

ദുബൈ: അതിരുകളില്ലാത്ത പ്രതീക്ഷയുമായി യു.എ.ഇയുടെ ചൊവ്വാദൗത്യമായ ഹോപ് പ്രോബ് ജൂലൈ 20ന് പറന്നുയരും. യു.എ.ഇ സമയം ഉച്ചയ്ക്ക് 1.58ന് ജപ്പാന്‍ തനേഗാഷിമ ദ്വീപിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് നിന്നാണ് വിക്ഷേപണം. മിസ്തുബിഷി ഹെവി ഇന്‍ഡസ്ട്രീസ് വികസിപ്പിച്ച എച്ച് 2എ റോക്കറ്റാണ് ഉപഗ്രഹം വഹിച്ച് ഭ്രമണപഥത്തിലേക്ക് കുതിക്കുക. പ്രതികൂല കാലാവസ്ഥ മൂലം രണ്ടു തവണ മാറ്റി വച്ച ദൗത്യമാണ് പുനരാരംഭിക്കുന്നത്.

നിരവധി പ്രത്യേകതകള്‍ ഉള്ള ചൊവ്വാ പര്യവേഷണ യാത്രയാണ് യു.എ.ഇയുടേത്. ഏതെങ്കിലും ഒരു അറബ് രാഷ്ട്രം നടത്തുന്ന ആദ്യത്തെ ചൊവ്വാ ദൗത്യമാണിത്. പ്രതീക്ഷ എന്നര്‍ത്ഥം വരുന്ന അല്‍ അമല്‍ എന്നാണ് ഉപഗ്രഹത്തിന്റെ പേര്. യു.എ.ഇയുടെ രൂപീകരണത്തിന്റെ അമ്പതാം വാര്‍ഷികമായ 2021 ഫെബ്രുവരിയില്‍ ഹോപ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തും.

150 അംഗ യു.എ.ഇ എഞ്ചിനീയര്‍മാരെ നയിക്കുന്നത്. ഇതില്‍ 34 ശതമാനം വനികളാണ് എന്നതും ശ്രദ്ധേയം. യൂണിവേഴ്‌സിറ്റി ഓഫ് കോളറാഡോ ബൗള്‍ഡര്‍, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ 200 എഞ്ചിനീയര്‍മാരും പദ്ധതിയുടെ ഭാഗഭാക്കാന്നുണ്ട്.

നക്ഷത്രങ്ങളെ നിരീക്ഷിക്കാനുള്ള സ്റ്റാര്‍ ട്രാക്കറുകള്‍, ചൊവ്വോപരിതലത്തിലെ വെള്ളം, മഞ്ഞുകണങ്ങള്‍, പൊടിപടലങ്ങള്‍, അന്തരീക്ഷത്തിലെ മറ്റു പ്രത്യേകതകള്‍ എന്നിവ കണ്ടെത്താനുള്ള എമിറേറ്റ്‌സ് എക്‌സ്‌പ്ലൊറേഷന്‍ ഇമേജര്‍, 20 ജിഗാബൈറ്റ് ഡേറ്റ സ്റ്റോറേജ്, അള്‍ട്രാവയലറ്റ് സ്‌പെക്ട്രോമീറ്റര്‍ തുടങ്ങിയവ ഉപഗ്രഹത്തിലുള്ളത്.

യു.എ.ഇ ബഹിരാകാശ ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ വിക്ഷേപണത്തിന്റെ തത്സമയ പ്രക്ഷേപണമുണ്ടാകും. ഏകദേശം 60 കോടി കിലോമീറ്ററാണ് ഉപഗ്രഹം പിന്നിടേണ്ട ദൂരം. മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തില്‍ 200 ദിവസം സഞ്ചരിച്ചാണ് ഹോപ് ലക്ഷ്യസ്ഥാനത്തെത്തുക.

SHARE