കോഴിക്കോട് കയാക്കിംഗ് ടീം പരിശീലനത്തിനിടെ ഒഴുക്കില്‍പ്പെട്ടു; രണ്ടു മരണം

കോഴിക്കോട്: കുറ്റിയാടി ചെമ്പനോടയില്‍ കായാക്കിംഗ് ടീം ഒഴുക്കില്‍പ്പെട്ടു. കയാക്കിംഗ് പരിശീലനത്തില്‍ ഏര്‍പ്പെട്ട അഞ്ചംഗ ടീമാണ് അപകടത്തില്‍ പെട്ടത്. ഒഴുക്കില്‍പ്പെട്ട മൂന്ന് പേരെ രക്ഷിക്കാനായെങ്കിലും രണ്ടു പേര്‍ മുങ്ങി മരിച്ചു.

ബാംഗ്ലൂര്‍ സ്വദേശി നവീന്‍ ഷെട്ടി (40), ആലപ്പുഴ സ്വദേശിയും ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിര താമസക്കാരനുമായ എല്‍വിന്‍ ലെനാന്‍ (41) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. സ്ഥിരമായി കയാക്കിംഗ് പരിശീലനം നടക്കുന്ന സ്ഥലമാണ് കോഴിക്കോട്ടെ ചെമ്പനോട. . വലിയ പാറക്കെട്ടുകള്‍ ഉള്ള കടന്തറ പുഴ ഏറെ അപകടം പിടിച്ചതാണ്. രണ്ട് വര്‍ഷം മുമ്പ് ആറ് കുട്ടികള്‍ ഇവിടെ മുങ്ങി മരിച്ചിരുന്നു.  കയാക്കിംഗിനായി നിരവധി പേരാണ് ഇവിടെ ദിവസവും എത്തിച്ചേരാറുള്ളതെന്ന് അധികൃതര്‍ പറയുന്നു. മൃതദേഹം കുറ്റിയാടി സര്‍്ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റി

SHARE