ഇംപീച്ച്‌മെന്റ് നീക്കം ശരിവെച്ച് ജുഡീഷ്യറി കമ്മീഷന്‍; നെട്ടോട്ടമോടി ട്രംപ്

അമേരിക്കന്‍ പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം ശക്തമായതോടെ വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ നിലകിട്ടാതെ സോഷ്യല്‍മീഡിയയില്‍ നെട്ടോട്ടമോടി ഡൊണാള്‍ഡ് ട്രംപ്.

രാഷ്ട്രീയ എതിരാളിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡനെ കേസില്‍ കുടുക്കാന്‍ ഉെ്രെകന്‍ പ്രസിഡന്റിനോട് ട്രംപ് സഹായം ആവശ്യപ്പെട്ടതടക്കം ട്രംപിനെതിരെ ചുമത്തിയ ആരോപണങ്ങള്‍ 41 അംഗ ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചതോടെയാണ് അമേരിക്കന്‍ പ്രസിഡണ്ടിന് നില്‍ക്കകള്ളിയില്ലാതായത്. ഇതോടെ അടിക്കടിയുള്ള വിശദീകരണവുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റുകളുമായാണ് ട്വിറ്ററില്‍ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ 123 ട്വീറ്റുകളാണ് ട്രംപ് കുറിച്ചത്. ജനപ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മറ്റി തീരുമാനത്തിനെതിരെയാണ് ട്വീറ്റുകളെല്ലാം.

ഒരു തെറ്റും ചെയ്തിട്ടില്ലാത്ത തന്നെ ഇംപീച്ച് ചെയ്യുന്നത് അന്യായമാണെന്നും തന്റെ നേതൃത്വത്തില്‍ രാജ്യം നല്ല രീതിയില്‍ മുന്നോട്ടുപോവുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. തീവ്ര ഇടതുപക്ഷമായ ഡെമോക്രാറ്റുകൾ വിദ്വേഷത്തിന്റെ പാർട്ടിയായി മാറിയിരിക്കുകയാണെന്നും അവർ നമ്മുടെ രാജ്യത്തിനു വളരെയധികം ദോഷം ചെയ്യുമെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ഇംപീച്ചമെന്റ് നടപടികള്‍ക്കെതിരെ വികാരഭരിതനായി ട്രംപ് നടപടിയെ കുറ്റുപ്പെടുത്താണാണ് ശ്രമിക്കുന്നത്. ഇംപീച്ചമെന്റ് വെറും പരിഹാസ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്നും, വെറും തട്ടിപ്പാണെന്നും അടിയന്തര സാഹചര്യങ്ങളില്‍ പ്രയോജനപ്പെടുത്തേണ്ട ഇംപീച്ച്‌മെന്റ് പോലുള്ള കാര്യങ്ങള്‍ എനിക്കെതിരെ ഉപയോഗിക്കുന്നത് ഹീനമാണും, പറയുന്ന സ്വന്തം അനുയായികളുടെ വീഡിയോയും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ട്രംപിനെതിരെ ചുമത്തിയ ആരോപണങ്ങള്‍ 41 അംഗ ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചിരുന്നു. 17 പേര്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. ഇതോടെ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകുമെന്നുറപ്പായിരിക്കുകയാണ്.
ഇതിനിടെ ട്രംപ് ഭരണകൂടം ഉക്രെയ്നുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ അന്വേഷിച്ച് പുറത്തുവിടാൻ ഫെഡറൽ ജഡ്ജി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് ഉത്തരവിട്ടു.

അധികാര ദുര്‍വിനിയോഗം, പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രസിഡന്റിനെതിരെ ചുമത്തിയിട്ടുള്ളത്. ആരോപണം. ഇംപീച്ച്‌മെന്റ് ഇംപീച്ച്‌മെന്റ് പ്രമേയത്തിന്‍ മേലുള്ള വോട്ടെടുപ്പ് ജനപ്രതിനിധി സഭയില്‍ അടുത്തയാഴ്ച നടക്കും. ഇംപീച്ചമെന്റ് നടപടികള്‍ക്ക് വിധേയനാകുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റു കൂടിയാണ് ട്രംപ്.

ട്രംപ് അധികാരദുര്‍വിനിയോഗം നടത്തിയെന്നതിന് ‘ശക്തമായ’ തെളിവുകളുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അമേരിക്കന്‍ പ്രഡിഡന്റിനെതിരെ നടപടി ആരംഭിച്ചത്. ഭരണഘടനാ നിയമത്തിലെ വിദഗ്ധരായ നാലുപേരാണ് വിചാരണയ്ക്ക് നേതൃത്വം നല്‍കിയത്. ആദ്യഘട്ട വിചാരണ നടത്തിയ ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ജുഡീഷ്യല്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. രാജ്യതാത്പര്യത്തെക്കാള്‍ ട്രംപ് പ്രാധാന്യം നല്‍കിയത് തന്റെ വ്യക്തിപരവും രാഷ്ട്രീയവുമായ താത്പര്യങ്ങള്‍ക്കാണെന്ന് 300 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്നാണ് ജുഡീഷ്യല്‍ കമ്മിറ്റിയിലും ഇംപീച്ച്‌മെന്റ് പാസാവുകയായിരുന്നു.

മുഴുവൻ അംഗ (435) ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുകയാണ് അടുത്ത കടമ്പ. ജനപ്രതിനിധി സഭയിൽ 233 സീറ്റും ഡെമോക്രാറ്റുകൾക്കാണ്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് 197 സീറ്റും. ക്രിസ്മസ് അവധിക്കു മുൻപായി സഭ കൂടുമെന്നാണ് കരുതുന്നത്.

തുടര്‍ന്ന്‌ സെനറ്റ് ചേര്‍ന്ന് ട്രംപിനെ വിചാരണ ചെയ്യും. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ 100 സെനറ്റർമാർ അടങ്ങിയ ജൂറിയാണ് ട്രംപിനെ വിചാരണ ചെയ്യുക. വിചാരണയ്ക്കു ശേഷം മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിച്ചാൽ ശിക്ഷ വിധിക്കാം.

SHARE