ഗാന്ധി യാദൃച്ഛികമായി മരിച്ചത്; കുട്ടികള്‍ക്ക് വിവാദ ബുക്ക്‌ലെറ്റുമായി ഒഡീഷ സര്‍ക്കാര്‍

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒഡിഷ സര്‍ക്കാര്‍ പുറത്തിറക്കിയ ബുക്ക്‌ലെറ്റ് വന്‍ വിവാദത്തില്‍. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി അച്ചടിച്ച ബുക്ക്‌ലെറ്റാണ് വിവാദമായിരിക്കുന്നത്. മഹാത്മാ ഗാന്ധി മരിച്ചത് യാദൃച്ഛികമായെന്നാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഔവര്‍ ബാപ്പുജി: എ ഗ്ലിംപ്‌സ്(ഛൗൃ ആമുൗഷശ: അ ഴഹശാുലെ) എന്ന തലക്കെട്ടിലാണ് ബുക്ക്‌ലെറ്റ് പുറത്തിറക്കിയിരിക്കുന്നത്.

1948 ജനുവരി 30ന് ദില്ലിയിലെ ബിര്‍ളാ ഹൗസില്‍ വെച്ചുള്ള ഗാന്ധിയുടെ മരണം യാദൃച്ഛികമായിരുന്നുവെന്നാണ് ബുക്ക്‌ലെറ്റില്‍ വ്യക്തമാക്കുന്നത്. 1948 ജനുവരി 30ന് ദില്ലിയിലെ ബിര്‍ളാ ഹൗസില്‍ ഹിന്ദുമഹാസഭ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. കേസില്‍ ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ എന്നിവരെ വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്തു. എന്നാല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കാനുള്ള ഈ ബുക്ക്?ലെറ്റിലെ വിവരണം വലിയ വിവാദമാവുകയാണ്.

SHARE