കോട്ടയം വേളൂരിലെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റ സമ്മതം നടത്തി പ്രതി മുഹമ്മദ് ബിലാല്‍. മോഷണ ശേഷം മരണം ഉറപ്പാക്കാന്‍ പല തവണ തലയ്ക്കടിച്ചുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ശേഷം തെളിവ് നശിപ്പിക്കാനാണ് പാചക വാതക സിലണ്ടര്‍ തുറന്ന് വിട്ടതെന്ന് പ്രതി പറഞ്ഞു. ഇരുവരെയുടെയും കൈകാലുകളില്‍ ഷോക്കടിപ്പിക്കാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൃത്യത്തിന് ശേഷം കാറുമായി കടന്ന പ്രതിയുടെ ദൃശ്യങ്ങള്‍ ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ലഭിച്ചതാണ് വഴിത്തിരിവായത്. കുടുംബവുമായി പ്രതിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. മുഹമ്മദ് ബിലാല്‍ നേരത്തെയും കേസുകളില്‍ പ്രതിയെന്ന് കോട്ടയം എസ് പി ജി. ജയദേവ് അറിയിച്ചു. കൊച്ചി ഇടപ്പള്ളിയില്‍ പ്രതി താമസിച്ചിരുന്ന വീട്ടില്‍ നിന്ന് സ്വര്‍ണം പൊലീസ് കണ്ടെടുത്തു. പ്രതിയെ ഇവിടെയത്തിച്ചും പൊലീസ് തെളിവെടുത്തു. കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സി െ്രെഡവറായാണ് പ്രതി ജോലിചെയ്തിരുന്നത്.