‘ആ എല്‍ദോ ഞാനല്ല’ , വൈറലായി എല്‍ദോസ് കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വൈപ്പിന്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനിടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാമിന് മര്‍ദനമേറ്റിരുന്നു. എന്നാല്‍ പോലീസ് മര്‍ദന വിവരമറിഞ്ഞ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ ഫോണിലേക്കും വിളിയോട് വിളി. അടികൊണ്ടത് പെരുമ്പാവൂര്‍ എംഎല്‍എക്കാണെന്ന് തെറ്റിദ്ധരിച്ചാണ് പലരും വിളിച്ചത്. എല്‍ദോസ് എന്ന പേര് കേട്ടാണ് പലരും തെറ്റിദ്ധരിച്ചത്. ഒടുവില്‍ ആ എല്‍ദോ താനല്ല എന്ന് അറിയിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് എല്‍ദോസ് കുന്നപ്പള്ളി. ഇന്ന് പോലീസ് മര്‍ദ്ദനത്തിനിരയായ ആ എല്‍ദോ ഞാനല്ല, സുഹൃത്തും സിപിഐ എംഎല്‍എയുമായ എല്‍ദോ എബ്രഹാമാണ്. വിവരമറിഞ്ഞ് അദ്ദേഹത്തെ ഞാന്‍ വിളിച്ചിരുന്നു ഫോണില്‍ കിട്ടിയില്ല.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

പോലീസ് അതിക്രമത്തില്‍ പരുക്കേറ്റ എംഎല്‍എയ്ക്ക് എങ്ങനെയുണ്ട് എന്നറിയാന്‍ നിരവധി ആളുകളാണ് എന്റെ ഫോണിലേയ്ക്കും ഓഫീസിലേയ്ക്കും വിളിച്ചുകൊണ്ടിരിക്കുന്നത്.ഇന്ന് പോലീസ് മര്‍ദ്ദനത്തിനിരയായ ആ എല്‍ദോ ഞാനല്ല, സുഹൃത്തും സിപിഐ എംഎല്‍എയുമായ എല്‍ദോ എബ്രഹാമാണ്. വിവരമറിഞ്ഞ് അദ്ദേഹത്തെ ഞാന്‍ വിളിച്ചിരുന്നു ഫോണില്‍ കിട്ടിയില്ല.സാരമായ പരുക്കുകളൊന്നുമില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദി.