പൗരത്വ നിയമത്തിനെതിരെ വാദിക്കാന്‍ 36 വര്‍ഷത്തിന് ശേഷം തരുണ്‍ ഗൊഗോയ് കോടതിയിലെത്തി

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിക്കു മുമ്പാകെ എത്തിയപ്പോള്‍, ഒരു അഭിഭാഷകന്റെ സാന്നിധ്യം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 36 വര്‍ഷത്തിനു ശേഷം സുപ്രീം കോടതിയിലെത്തിയ തരുണ്‍ ഗൊഗോയി ആയിരുന്നു ആ ശ്രദ്ധാകേന്ദ്രം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മൂന്നുവട്ടം അസം മുഖ്യമന്ത്രിയുമായിരുന്ന തരുണ്‍ ഗോഗോയി പൗരത്വനിയമ ഭേദഗതിക്കെതിരായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലെ കക്ഷികള്‍ക്കു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ പി.ചിദംബരത്തിന്റെ സഹായിയായാണ് തരുണ്‍ കോടതിയിലെത്തിയത്. 1983ലാണ് തരുണ്‍ ഗൊഗോയ് കേസ് വാദിക്കാന്‍ അവസാനമായി കോടതിയിലെത്തിയത്. തരുണ്‍ ഗൊഗോയ് കോടതിയിലെത്തിയ വിവരം മകനും അസമിലെ കാലിബോറില്‍നിന്നുള്ള എം.പിയുമായ ഗൗരവ് ഗൊഗോയ് ട്വിറ്ററില്‍ പങ്കുവെച്ചത്.

SHARE