നന്ദി…നന്ദി…നന്ദി…

ചിത്രം: നിതിന്‍ കൃഷ്ണന്‍ ബിഷപ്പിന്റെ അറസ്റ്റ് ഉറപ്പായതോടെ സമരാനുകൂലികള്‍ക്ക് നന്ദി പറയാനുള്ള കുറിപ്പുമായി സിസ്റ്റര്‍ അനുപമ.

.

കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തതോടെ അന്വോഷണ സംഘത്തോടും സമരാനുകൂലികളോടും നന്ദി പറഞ്ഞ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. അന്വേഷണ സംഘം സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ച് ദൗത്യം നിറവേറ്റിയതായി സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.

സഭ പരാതി കേള്‍ക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ തെരുവിലിറങ്ങേണ്ടി വരില്ലായിരുന്നു. സഭയുടെ ഭാഗത്തു നിന്നു എന്തു നടപടിയുണ്ടായാലും നേരിടാനുള്ള ഉറച്ച തീരുമാനത്തിലാണ് തങ്ങള്‍. പീഡനം നേരിട്ടുകൊണ്ടിരിക്കുന്ന കന്യാസ്ത്രീകള്‍ ഒരു പാടുണ്ട്. അവര്‍ക്കു വേണ്ടിയാണ് തങ്ങളുടെ സമരമെന്നും കന്യാസ്ത്രീകള്‍ മാധ്യമങ്ങളോടു പറഞ്ഞു.

SHARE