മുന്‍മേയറും ഭര്‍ത്താവുമടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ മുന്‍ ഡി.എം.കെ മേയറും ഭര്‍ത്താവുമടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തിരുനല്‍വേലി മേയറായിരുന്ന ഉമ മഹേശ്വരി (61), ഭര്‍ത്താവ് മുരുക ശങ്കരന്‍ (65) വീട്ടുജോലിക്കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുനല്‍വേലിയില്‍ ചൊവ്വാഴ്ച്ചയാണ് മൂവരെയും അജ്ഞാതര്‍ ആക്രമിച്ചുകൊന്നത്.

1996 മുതല്‍ 2001 വരെ തിരുനല്‍വേലി മേയറായിരുന്നു ഉമ മഹേശ്വരി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അജ്ഞാതര്‍ ഉമ മഹേശ്വരിയുടെ വീട് ആക്രമിച്ച് മൂവരെയും കൊലപ്പെടുത്തിയത്.

ഭൂമി തര്‍ക്കമാകാം വീടാക്രമണത്തിനും തുടര്‍ന്നുള്ള കൊലപാതകത്തിനും കാരണമായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വീടിനടുത്ത് താമസിക്കുന്ന മകള്‍ വീട്ടില്‍ വന്നുപോയതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നും പൊലീസ് അറിയിച്ചു.

SHARE