തെലങ്കാനയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ കര്‍ണൂലിന് സമീപം പെബിയറിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശികളാണ് മരിച്ചത്. മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കൊടിഞ്ഞി സെന്‍ട്രല്‍ ബസാറിലെ കെ.പി.കെ തങ്ങളുടെ മകന്‍ മനാഫും (34), സെന്‍ട്രല്‍ ബസാറില്‍ കുന്നത്തെരി അബുലൈസിന്റെ നാലു വയസ്സുള്ള മകളുമാണ് മരിച്ചത്.

ഇരു കുടുംബങ്ങളും ഹൈദരാബാദിലേക്ക് വിനോദയാത്ര പോകുമ്പോഴാണ് അപകടമുണ്ടായത്. ശനിയാഴ്ചയായിരുന്നു ഇവര്‍ ഹൈദരാബാദിലേക്ക് പോയത്.

SHARE