‘പൗരത്വ നിയമ ഭേദഗതി ബില്‍ അംഗീകരിക്കാത്തവര്‍ ഉത്തര കൊറിയയിലേക്ക് പോകൂ’; മേഘാലയ ഗവര്‍ണര്‍

ഷില്ലോങ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോപങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മേഘാലയ ഗവര്‍ണര്‍ തഥാഗത റോയ്. പൗരത്വ ഭേദഗതി നിയമം അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഉത്തരകൊറിയയിലേക്ക് പോകൂവെന്ന് തഥാഗത റോയ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഗവര്‍ണര്‍ അഭിപ്രായ പ്രകടനം നടത്തിയത്.

‘വിഭജന ജനാധിപത്യ’ത്തില്‍ വിശ്വാസമില്ലാത്തവര്‍ ഉത്തര കൊറിയയിലേക്ക് പോകുവെന്ന വിവാദ പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. ജനാധിപത്യത്തിന് വിഭജനം അത്യാവശ്യമാണ്. അത് ആവശ്യമില്ലാത്തവര്‍ ഉത്തരകൊറിയയിലേക്ക് പൊയ്‌ക്കോളൂവെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. ഒരിക്കല്‍ ഈ രാജ്യം മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിയെ സൂചിപ്പിച്ചായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. കിം ജോങ് ഉന്നാണ് ഉത്തരകൊറിയയുടെ ഭരണാധികാരി.

അതേസമയം, ഗവര്‍ണറുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് രാജ്ഭവനുമുന്നില്‍ പ്രക്ഷോഭകര്‍ തടിച്ചുകൂടി.

SHARE