പ്രമുഖ പണ്ഡിതന്‍ തച്ചിലത്ത് മൊയ്തു മുസ്‌ലിയാര്‍ നിര്യാതനായി

നാദാപുരം: പ്രമുഖ പണ്ഡിതനും സൂഫിവര്യനും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ട്രഷററുമായ മൗലാനാ തച്ചിലത്ത് മൊയ്തു മുസ്‌ലിയാര്‍ (78) മരണപ്പെട്ടു. നാല്‍പ്പത് വര്‍ഷത്തിലധികം വില്യാപ്പള്ളി തയ്യുള്ളതില്‍ പള്ളി മുദരിസായിരുന്നു. മയ്യിത്ത് നാദാപുരം പാറക്കടവ് ജുമാ മസ്ജിദില്‍ ഖബറടക്കി.

നാദാപുരം ജാമിഅഃ ഫലാഹിയ്യ സ്ഥാപനങ്ങള്‍, പാറക്കടവ് മസ്ജിദുല്‍ ഫലാഹ് , പൂച്ചാക്കൂല്‍ ശംസുല്‍ ഉലമാ കീഴന ഓര്‍ സ്മാരക കേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ പ്രസിഡണ്ട്, അരൂര് ദാറുല്‍ ഖൈര്‍ ഇസ്ലാമിക കേന്ദ്രം, കടമേരി ശംസുല്‍ ഉലമാ റിസര്‍ച്ച് സെന്റര്‍, തെരുവംബറമ്പ് ഇസ്ലാമിക് സെന്റര്‍ എന്നിവയുടെ രക്ഷാധികാരി തുടങ്ങിയ പദവികള്‍ വഹിച്ചു വരികയായിരുന്നു. ശംസുല്‍ ഉലമാ കീഴന ഓര്‍, കൈപ്പറ്റ ബീരാന്‍ കുട്ടി മുസലിയാര്‍, ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, കണാരണ്ടി അമ്മദ് മുസ്ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഉസ്താദുമാരാണ്. നാല്‍പ്പത് വര്‍ഷത്തിലധികമുള്ള തന്റെ സേവനത്തിനിടയില്‍ പ്രഗത്ഭരായ നിരവധി ശിഷ്യന്മാരെ വാര്‍ത്തെടുത്തിട്ടുണ്ട്.

തുന്നങ്കണ്ടി ആയിശയാണ് ഭാര്യ. സഅദ് (ബഹ്‌റൈന്‍) കല്ലാച്ചി ചീറോത്ത് മഹല്ല് ഖാസി മസ്ഊദ് മുസ്ലിയാര്‍(SYF ജിസി മെമ്പര്‍), സുലൈഖ മക്കളാണ്. കെ യു അബ്ദുല്ലത്തീഫ് ചാലപ്പുറം (ബഹ്‌റൈന്‍ KMCC വൈസ് പ്രസിഡന്റ്) , ആയിഷ കക്കംവെള്ളി, ഹഫ്‌സത്ത് ജാതിയേരി ജാമാതാക്കള്‍ ആണ്.

SHARE