തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്ത പത്തനംതിട്ടയിലെ ഒമ്പത് പേരുടെ ഫലം നെഗറ്റീവ്

പത്തനംതിട്ട: തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്ത പത്തനംതിട്ടയിലെ ഒമ്പത് പേരുടെ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. നിസാമുദ്ദീനിലെ മര്‍കസ് പള്ളിയില്‍ നടന്ന തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്തവരുടെ കോവിഡ് പരിശോധനാഫലമാണ് നെഗറ്റീവായത്. ജില്ലയില്‍നിന്ന് ആകെ 26 പേര്‍ പങ്കെടുത്തതായാണ് കണ്ടെത്തിയത്. ഇതില്‍ 13 പേരുടെ സാമ്പിളുകളാണ് പരിശോധനക്കയച്ചിരുന്നതെന്ന് ജില്ല കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

അതേസമയം, പെരുന്നാട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നയാളുടെ പിതാവ് മരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നതായും കോവിഡ് ലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്നുമാണ് വിവരം. എന്നാല്‍, അദ്ദേഹത്തിന് കോവിഡ് ബാധയുണ്ടായിരുന്നോ എന്ന് അറിയാനായി രക്ത, സ്രവ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തിയാണ് സാമ്പിള്‍ പരിശോധനക്കയച്ചതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

SHARE