തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത് മറച്ചുവെച്ചെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചു


ന്യൂഡല്‍ഹി: തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തത് മറച്ചുവെച്ചുവെന്നാരോപിച്ച് ഡല്‍ഹിയില്‍ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചു. സംഭവത്തില്‍ അക്രമികളെ അറസ്റ്റ് ചെയ്തതായി ദല്‍ഹി പൊലീസ് അറിയിച്ചു.

ദല്‍ഹിയിലെ ബവാനയിലാണ് സംഭവം. മധ്യപ്രദേശിലെ റൈസേനയിലെ തബ്ലീഗ് മര്‍ക്കസിലെ സമ്മേളനത്തില്‍ പങ്കെടുത്ത യുവാവിനാണ് മര്‍ദ്ദനമേറ്റത്.

ഇയാള്‍ പച്ചക്കറി വണ്ടിയില്‍ കയറിയാണ് സ്വദേശമായ ദല്‍ഹിയിലെത്തിയത്. ഇയാള്‍ കൊവിഡ് 19 രോഗികളുമായി ഇടപഴകുകയോ ഇയാള്‍ക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

അതേസമയം കഴിഞ്ഞ ഒന്നരമാസമായി ഇയാള്‍ മധ്യപ്രദേശിലായിരുന്നു. നിലവില്‍ ഇയാള്‍ എല്‍.എന്‍.ജെ.പി ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലാണ്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

SHARE