ഹര്‍ത്താലിനെതിരെ ഞായറാഴ്ച കോടതിയില്‍; ബി.ജെ.പി ഇന്റലക്ച്വല്‍ സെല്‍ മേധാവിയെ ട്രോളി സോഷ്യല്‍ മീഡിയ

കൊച്ചി: ഹര്‍ത്താലിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അവധി ദിവസമായതിനാല്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് മറുപടി കിട്ടിയെന്ന് ബി.ജെ.പി ഇന്റലക്ച്വല്‍ സെല്‍ മേധാവി ടി.ജി മോഹന്‍ദാസ്. ട്വിറ്ററിലാണ് ഇദ്ദേഹം ഇങ്ങനെ കുറിച്ചത്. പലരുടെയും ആവശ്യപ്രകാരം ഹര്‍ത്താലിനെതിരെ ഒരു സ്‌റ്റേ ഓഡര്‍ കിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവധി ദിവസമായതിനാല്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന് മറുപടി കിട്ടി, പിന്‍വാങ്ങി എന്നായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റ്.

ഈ ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെയാണ് ഇതിനെതിരെ ട്രോളന്‍മാര്‍ ഉണര്‍ന്നത്. വിവിധ ട്രോള്‍ ഗ്രൂപ്പുകളില്‍ മോഹന്‍ദാസിനെ രൂക്ഷമായി പരിഹസിക്കുന്ന ട്രോളുകളാണ് വന്നത്.


SHARE