കേന്ദ്ര-കേരള സര്‍ക്കാറുകളോട് പ്രവാസികള്‍ക്ക് വേണ്ടി മലയാളിയുടെ പത്ത് ചോദ്യങ്ങള്‍

1) ലോക്ക്ഡൗണ്‍ മൂലം കുടുങ്ങിപ്പോയ പ്രവാസികളെ ഫ്‌ലൈറ്റുകള്‍ ഷെഡ്യൂള്‍ ചെയ്ത് തിരികെ കൊണ്ടു വരാന്‍ എന്തിനാണ് ഇനിയും മടി കാണിക്കുന്നത്?

2) രണ്ടര ലക്ഷം പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ എല്ലാ സൗകര്യങ്ങളുമാരുക്കി എന്ന പച്ചക്കള്ളം എന്തിനായിരുന്നു അവകാശപ്പെട്ടത്?

3) പ്രവാസികള്‍ ക്വാറന്റൈന്‍ ചെലവ് വഹിക്കണമെന്ന് പറഞ്ഞ് എന്തിനായിരുന്നു അവരെ അപമാനിച്ചത്?

4)നോര്‍ക്കയില്‍ അപേക്ഷ നല്‍കിയവര്‍ക്ക് അടിയന്തിര സഹായമായി അയ്യായിരം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ട് എന്ത് കൊണ്ടാണ് വിതരണം ചെയ്യാത്തത്?

5) വിദേശ രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞവര്‍ക്ക് എന്ത് കൊണ്ടാണ് ധന സഹായം പ്രഖ്യാപിക്കാത്തത്?

6) പ്രവാസി വെല്‍ഫയര്‍ ഫണ്ടില്‍ നിന്ന് എന്ത് കൊണ്ടാണ് ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ പണമനുവദിക്കാത്തത്?

7) നാട്ടിലേക്ക് മടങ്ങി വരുന്ന തൊഴില്‍ നഷ്ടപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും വിമാന ടിക്കറ്റിനുള്ള പണം എന്ത് കൊണ്ടാണ് സര്‍ക്കാര്‍ ഏറ്റെടുക്കാത്തത്?

8 ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എന്ത് കൊണ്ടാണ് പാവപ്പെട്ട പ്രവാസികള്‍ക്ക് പണമനുവദിക്കാത്തത്?

9) പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വാചകക്കസര്‍ത്തല്ലാതെ എന്ത് പാക്കേജാണ് പ്രവാസികള്‍ക്കായി പ്രഖ്യാപിച്ചത്?

10) കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികള്‍ കേരളത്തിന് ദുരിതമുണ്ടാകുമ്പോള്‍ കയ്യയച്ച് സഹായിക്കുമ്പോള്‍ അവര്‍ക്കൊരു ദുരിതം വന്നപ്പോള്‍ ആട്ടിയകറ്റുന്നത് നന്ദികേടല്ലേ?

SHARE