സീരിയല്‍ കാണുന്നതിനിടെ ടി.വി പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു

പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടെലിവിഷന്‍ സെറ്റ് പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയിലാണ് സംഭവം. സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടി.വി പൊട്ടിത്തെറിക്കുകയായിരുന്നു. ലഹന്ദബുഡ ഗ്രാമത്തിലെ ബോബിനായക് എന്ന വീട്ടമ്മയാണ് പൊള്ളലേറ്റു മരിച്ചത്. ഒപ്പം ഭര്‍ത്താവ് ദിലേശ്വര്‍ നായകും മകളുമുണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റതിന് പുറമെ ചില്ലുകള്‍ കുത്തിക്കയറിയുള്ള പരിക്കുമുണ്ട്.

ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആശുപത്രിയില്‍ എത്തിച്ച് അധികസമയമാകുമ്പോഴേക്കും വീട്ടമ്മ മരിച്ചു.

SHARE