ക്വാറന്റൈന്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്യാന്‍ ടെലിഫോണ്‍ സേവനം

ദോഹ: നോവല്‍ കൊറോണ വൈറസു(കോവിഡ്-19)മായി ബന്ധപ്പെട്ട ഹോം, ഹോട്ടല്‍ ക്വാറന്റൈന്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സംശയങ്ങള്‍ പരിഹരിക്കുന്നതിനുമായി ആഭ്യന്തരമന്ത്രാലയം ടെലിഫോണ്‍ സേവനങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഈ വിഷയത്തില്‍ പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുകയെന്നതും ഈ സേവനത്തിന്റെ ലക്ഷ്യം. ക്വാറന്റൈനെക്കുറിച്ചുള്ള എന്തെങ്കിലും ചോദ്യങ്ങളോ പരാതികളോ പരിഹരിക്കുന്നതിനും ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും പൊതുജനങ്ങള്‍ക്ക് 44579999 എന്ന നമ്പരില്‍ ബന്ധപ്പെടാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹോം ക്വാറന്റൈന് വാഗ്ദാനം ചെയ്തശേഷം വ്യവസ്ഥ ലംഘിച്ച പത്തു സ്വദേശികള്‍ക്കെതിരെ ഇതിനോടകം കേസെടുത്തിട്ടുണ്ട്.

SHARE