ബസ് അപകടത്തില്‍ 52 പേര്‍ മരിച്ചു

 

ഹൈദരാബാദ്: തെലങ്കാനയില്‍ ബസ് അപകടത്തില്‍ 52 പേര്‍ മരിച്ചു. തെലങ്കാനയില്‍ കൊണ്ടങ്കാട്ട് ഹനുമാന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.

നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ബസില്‍ 62 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. മരിച്ചവരുടെ കുടുംബത്തിന് തെലങ്കാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

SHARE