ടെലഗ്രാമിന് നിയന്ത്രണം വരുന്നു; ആവശ്യവുമായി പൊലീസ് ഹൈക്കോടതിയില്‍

സമൂഹമാധ്യമ ആപ്ലിക്കേഷനായ ടെലഗ്രാമിനും നിയന്ത്രണം വരുന്നു. സംസ്ഥാന പൊലീസാണ് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഹൈക്കോടതിയെ അറിയിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പറുദീസയായി അപ്ലിക്കേഷന്‍ മാറിയെന്നും ആരാണ് ഇത് ഉപയോഗിക്കുന്നതെന്നുപോലും തിരിച്ചറിയാനാകാത്ത അവസ്ഥയാണെന്നും പൊലീസ് അറിയിച്ചു. ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹര്‍ജിയിലാണ് പൊലീസിന്റെ മറുപടി. കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ ഉള്‍പ്പെയെയുളഅള കാര്യങ്ങള്‍ കൈമാറുന്ന വിഷയവും പൊലീസ് ചൂണ്ടിക്കാട്ടി.

ടെലഗ്രാമിന്റെ സെര്‍വറുകള്‍ അടക്കം വിദേശത്തായതിനാല്‍ രാജ്യത്തെ നിയമങ്ങള്‍ ബാധകമല്ലെന്ന നിലയിലാണ് ആപ്പിന് പിന്നിലുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. രഹസ്യാത്മകത ഏറെയുളള ആപ്പില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കും പരിമിതിയുണ്ട്. അതിനാലാണ് കുറ്റവാളികള്‍ ടെലഗ്രാമിനെ ആശ്രയിക്കുന്നത്. ടെലഗ്രാം ആപ്പിനെ നിയന്ത്രിക്കാന്‍ കേന്ദ്ര ഏജന്‍സികളാണ് അടിയന്തരമായി ഇടപെടേണ്ടതെന്നും ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്തെ നിയമങ്ങള്‍ ബാധകമാക്കേണ്ടത് അത്യാവശ്യമാണെന്നും സംസ്ഥാന പൊലീസ് അറിയിച്ചു.

SHARE