അടുത്ത ആഴ്ചയോടെ തെലങ്കാന കൊറോണ മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

ഹൈദരാബാദ്: സംസ്ഥാനത്ത് നിലവില്‍ എഴുപത് പേര്‍ക്കാണ് രോഗബാധയുള്ളതെന്നും അതില്‍ രോഗമുക്തി നേടിയ പതിനൊന്ന് പേര്‍ തിങ്കളാഴ്ച ആസ്പത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമെന്നും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.

ഇപ്പോള്‍ 58 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളതെന്നും
ഏപ്രില്‍ ആദ്യവാരത്തോടെ തെലങ്കാന കൊറോണ വൈറസ് ബാധയില്‍ നിന്ന് പൂര്‍ണമായും മുക്തമാകുമെന്ന് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമപ്രവര്‍ത്തകരോട് ഞായറാഴ്ച സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

രോഗബാധ മൂലം മരിച്ച എഴുപത്താറുകാരന് മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെന്നും ഏപ്രില്‍ ഏഴോടെ ചികിത്സയില്‍ കഴിയുന്ന എല്ലാവരുടേയും പരിശോധനാഫലം നെഗറ്റീവാകുമെന്നാണ് അദ്ദേഹം പ്രതീക്ഷയന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കൊറോണ വൈറസ് ബാധിച്ച മരിച്ച് ഹൈദരാബാദിലെ 74 കാരന്റെ മൃതദേഹം ശനിയാഴ്ച ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ അടക്കം ചെയ്തു. കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്നതിനായി പ്രധാനമന്ത്രി കഴിഞ്ഞ ചൊവ്വാഴ്ച പ്രഖ്യാപിച്ച 21 ദിവസത്തെ രാജ്യവ്യാപക അടച്ചുപൂട്ടലിന്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ശവസംസ്‌കാര ചടങ്ങുകളില്‍ 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന നിബന്ധനയുണ്ട്.

രാജ്യത്ത് ആയിരത്തിലധികം പേര്‍ക്ക് നിലവില്‍ കൊറോണ സ്ഥിരീകരിക്കുകയും 29 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്