വീണ്ടും ദുരഭിമാനകൊല; ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്നു

തെലങ്കാന: രാജ്യത്തെ അരക്ഷിതാവസ്ഥ വിളിച്ചോതി നടുറോഡില്‍ വീണ്ടും അരുംകൊല.  ഗര്‍ഭിണിയായ ഭാര്യക്കും അമ്മക്കും മുന്നിലിട്ട് യുവാവിനെ നടുറോട്ടില്‍ വെട്ടിക്കൊന്നു. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയില്‍ നടന്ന സമൂഹമനസാക്ഷിയെ ഭീതിയിലാഴ്ത്തുന്ന സംഭവം ദുരഭിമാനക്കൊലയാണെന്നാണ് പ്രാഥമിക നിഗമനം.

തെലങ്കാനയിലെ ജ്യോതി ആസ്പത്രിയില്‍ നിന്നും സ്ഥിരം നടത്തുന്ന മെഡിക്കല്‍ ചെക്കപ്പിന് ശേഷം ഭാര്യ അമൃതയേയും അമ്മയേയുമായി മടങ്ങിപോയ ഭര്‍ത്താവായ പ്രണയ് എന്ന വിനേയാണ്‌ അഞ്ജാതന്‍ വെട്ടികൊലപ്പെടുത്തിയത്. ചെക്കപ്പിന് ശേഷം മൂന്നും പേരും സംസാരിച്ച് പുറത്തിറങ്ങുന്നതിനിടെ ആസ്പത്രിയ ഗൈറ്റിന് സമീപത്ത് വെച്ചായിരുന്നു ആക്രമമുണ്ടായത്. ഇവരുടെ പിറകെ തന്നെ ആയുധവുമായി വന്ന ഒരാള്‍ പ്രണയിയെ പിറകില്‍ നിന്നും വലിച്ചു തിരിച്ച് കഴുത്തില്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തായി.

വെട്ടേറ്റ് നിലത്ത് വീണ പ്രണായിയെ രക്ഷിക്കാനായി ഭാര്യയും അമ്മയും ശ്രമം നടത്തിയെങ്കിലും അക്രമി വീണ്ടും വെട്ടുകയായിരുന്നു. രംഗം കണ്ട് ഭയന്ന ഗര്‍ഭിണിയും അമ്മയും ആസ്പത്രിയിലേക്ക് ഓടിക്കയറുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

അതേസമയം കൊലപാതകത്തിന് പിന്നില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരാണെന്ന ആരോപണവുമായി പ്രണായിയുടെ കുടുംബം രംഗത്തെത്തി.

വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായ പ്രണായിയുടെയും അമൃതയുടേയും വിവാഹം നടന്നത് ആറുമാസം മുമ്പായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു ഇരുവരുയേടും വിവാഹം.

സവര്‍ണ വിഭാഗത്തില്‍ പെടുന്ന മകള്‍ താഴ്ന്ന ജാതിയില്‍പെട്ട യുവാവിനെ വിവാഹം ചെയ്യുന്നതിനെതിരെ അമൃതയുടെ കുടുംബം രംഗത്തെത്തിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ അമൃതയുടെ പിതാവ് മാരുതി റാവുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രണയുടെ വീട്ടുകാര്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

SHARE