‘തീ തുപ്പിയ തോക്കിനൊരുമ്മ..’; പൊലീസ് വെടിവെപ്പ് വിവാദത്തിനിടെ വൈറലായി ആര്യയുടെ പാട്ട്

തെലുങ്കാനയില്‍ വെറ്റനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി കേസിലെ നാലു പ്രതികളെ വെടിവെച്ചു കൊന്നത് ചോദ്യംചെയ്യപ്പെടുന്നതിനിടെ സംഭവത്തിന് ഐക്യദാര്‍ഡ്യവുമായി പുറത്തിറങ്ങിയ മലയാള കവിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നു.

എറ്റുമുട്ടല്‍ കൊല നടത്തിയ പോലീസിന് ‘സല്യൂട്ട്’ നല്‍കുകയും നീതിയിലെ ശരികേടിനെ തുറന്നുകാട്ടിയുമുള്ള ‘തീ തുപ്പിയ തോക്കിനൊരുമ്മ…’ എന്ന കവിതാ ആലാപനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.

കൊല്ലം സ്വദേശി സജി എ.കെ.ജിയുടെ മകള്‍ ആര്യയാണ്‌ കവിത പാടി ആവതരിപ്പിച്ചിരിക്കുന്നത്. ‘സ്വരലയ’ ട്രൂപ്പിന്റെ സാരധിയും അഛനുമായ സജി എ.കെ.ജി.യാണ് ഗാനം എഴുതിയതും ചിട്ടപ്പെടുത്തിയതും. ‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയില്‍’ എന്ന പേരില്‍ ഗാനമേള അവതരിപ്പിച്ച് താരമാണ് ആര്യ.
വരികളിലെ മൂര്‍ച്ചയും ഹൃദയഹാരിയായ സംഗീതവും ആര്യയുടെ കടുപ്പമുള്ള ആലാപനവുമാണ് കവിതയെ ഇത്രയേറെ വേഗത്തില്‍ വൈറല്‍ ആക്കിയത്. ‘ശരിയാണോ.. തെറ്റാണോ.. ചര്‍ച്ചമുറുകട്ടെ….. നീതി ജയിക്കട്ടെ’ എന്ന ക്യാപ്ഷനോടെയാണ് ഗാനം സജി പോസ്റ്റ് ചെയ്തിരിക്കുന്നത്.

യുവഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സൈബരാബാദ് മെട്രോപൊലീറ്റന്‍ പൊലീസ് കമ്മിഷണറായ വി.സി. സജ്ജനാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ വെടിവെച്ചുകൊന്നത്.