തൊഴിലാളികളുമായ പോയ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് 15 മരണം

തെലങ്കാന: തൊഴിലാളികളുമായ പോയ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. പരുത്തികൃഷിയിടത്തിലെ തൊഴിലാളികളായ 14 സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേറ്റു.

ഹൈദരാബാദില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ യാദദ്രി ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പരുത്തികൃഷിയിടത്തിലെ തൊഴിലാളികളുമായി പോയ ട്രാക്ടര്‍ റോഡില്‍ നിന്നും തെന്നി മൂശി നദിയിലേക്ക് മറിയുകയായിരുന്നു. അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ 25 പേരുണ്ടായിരുന്നു. സമീപഗ്രാമത്തിലേക്ക് ദിവസക്കൂലിക്ക് തൊഴിലിനായി പുറപ്പെട്ടതായിരുന്നു സ്ത്രീകള്‍. ഗ്രാമീണരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

സംഭവത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും പരിക്കേറ്റവരുടെ ചികിത്സക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

SHARE