യുപിയില്‍ സഖ്യം ശക്തമാവുന്നു; എസ്.പിക്ക് പിന്തുണയുമായി ആര്‍.ജെ.ഡിയും

പട്‌ന: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ രൂപംകൊണ്ട ബി.എസ്.പി-എസ്.പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തേജസ്വി മതേതര സഖ്യത്തിന് പിന്തുണ അറിയിച്ചത്. ഞായറാഴ്ച ബി.എസ്.പി അധ്യക്ഷ മായാവതിയുമായും തേജസ്വി കൂടിക്കാഴ്ച നടത്തിയിരുന്നു.

മായാവതിയേയും അഖിലേഷ് യാദവിനേയും അഭിനന്ദിച്ച തേജസ്വി, നിലവിലെ ദേശീയ സാഹചര്യം മുന്‍നിര്‍ത്തി സഖ്യം സഖ്യം അനിവാര്യമായിരുന്നുവെന്നും വ്യക്തമാക്കി. ബി.എസ്.പി-എസ്.പി സഖ്യത്തെ ജനങ്ങള്‍ പിന്തുണക്കുമെന്ന് തീര്‍ച്ചയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യു.പിയില്‍ ബി.ജെ.പി ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.