മദ്യപിച്ച് വാഹനമോടിച്ചു; മോഡലിന്റെ മരണവും ലൈവായി

കീവ്: മദ്യപിച്ച് ലക്കുകെട്ട് ഇന്‍സ്റ്റഗ്രാമില്‍ ലൈവ് നല്‍കി കാര്‍ ഓടിക്കവെ ഉക്രൈന്‍ മോഡല്‍ അപകടത്തില്‍ മരിച്ചു. സോഫിയ മഗെര്‍കോ എന്ന മോഡലും സുഹൃത്തുമാണ് ദുരന്തത്തില്‍ മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ച് ആഘോഷിക്കുന്നത് സുഹൃത്തുക്കളെ കാണിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്തിരുന്നു. ബിഎംഡബ്ല്യു കാറാണ് മോഡല്‍ ഓടിച്ചിരുന്നത്.

41ea145d00000578-0-image-a-46_1498836587295സോഫിയയും സുഹൃത്തും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇസ്യൂം സൗന്ദര്യ മത്സരത്തില്‍ ജേതാവായതിലൂടെയാണ് സോഫിയ പ്രശസ്തയായത്.